ആറ്റിങ്ങല്‍: (www.evisionnews.in) ദേശീയ ഗെയിംസിന് വേണ്ടി കായിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അധികൃതരുടെ പിടിപ്പുകേടും അശ്രദ്ധയും. ആറ്റിങ്ങലില്‍ നടന്ന ഖൊഖൊ മല്‍സരത്തില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് പരിശീലിക്കാന്‍ വേണ്ടി സിന്തറ്റിക് മാറ്റ് എത്തിയത് കളികളെല്ലാം പൂര്‍ത്തിയായ ശേഷം. ഇനി ഇത് എന്തു ചെയ്യണമെന്നറിയാതെ ശ്രീപാദം ഓഡിറ്റേറിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് അധികൃതര്‍.
ഖൊഖൊ മല്‍സരങ്ങള്‍ക്ക് 3 സിന്തറ്റിക്ക് മാറ്റുകളാണ് വേണ്ടിയിരുന്നത്. രണ്ട് സെറ്റ് പ്രധാന രണ്ട് കോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ളതാണ്. കളി തുടങ്ങുന്നതിന് മുന്പ് രണ്ട് സെറ്റ് എത്തിയതിനാല്‍ ഇത് കോര്‍ട്ടുകളില്‍ വിരിച്ച് കളിയും തുടങ്ങി. പക്ഷേ അതോടൊപ്പം എത്തുന്ന കളിക്കാര്ക്ക് പരിശീലിക്കാന്‍ മറ്റൊരു കോര്‍ട്ടും കൂടി വേണ്ടിയിരുന്നു. ഇതാണ് മൂന്നാമത്തെ സെറ്റ്. പരിശീലനം നടത്താനുള്ള മാറ്റാണ് ഫൈനല്‍ മല്‍സരവും കഴിഞ്ഞ് കളിക്കാര്‍ തിരിച്ച് പോയതിന് തൊട്ടുപിന്നാലെ ആറ്റിങ്ങലില്‍ എത്തിയത്..
കളി കഴിഞ്ഞ് എത്തിയ സിന്തറ്റിക്ക് മാറ്റ് ആരും കാണാതെ തൃപ്പാദം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ്. ദേശീയ ഗെയിംസിന് വേണ്ടി സംഘാടകര്‍ ഓര്‍ഡര്‍ കൊടുത്ത ഉപകരണങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ഒപ്പം അച്ചടക്കമില്ലാതെ ഗെയിംസ് സംഘടിപ്പിക്കുന്നതിന്റെ ഉദാഹരണവും.
Keywords: Attingal, national games, thriuvanthapuram, Kochi, Koko, practice, mat, final
Post a Comment
0 Comments