ഡല്‍ഹി: (www.evisionnews.in) സ്ത്രീധനം ആവശ്യപ്പെടുന്നത് വിവാഹത്തിന് മുമ്പുതന്നെയാകണമെന്നില്ലെന്ന് സുപ്രീം കോടതി. വിവാഹശേഷം ഭാര്യയോട് സ്വത്തോ പണമോ ആവശ്യപ്പെട്ടാല്‍ അതും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് പതിനേഴ് വര്‍ഷം മുമ്പുണ്ടായ കൊലപാതക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ എം വൈ ഇഖ്ബാല്‍, പിനാകി ഘോഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തര്‍ഖണ്ഡ് സ്വദേശി ഭീം സിംഗിന്റെ ഭാര്യ പൊള്ളലേറ്റു മരിച്ച കേസിലാണ് സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി തള്ളി. സാഹചര്യത്തെളികളെല്ലാം ഭീം സിംഗിനെതിരാണെന്നും ഹൈക്കോടതി വിധി ജീവപര്യന്തം ശരിവയ്ക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു.
1997 മേയില്‍ വിവാഹിതയായ പ്രേമാദേവി സെപ്റ്റംബര്‍ ഇരുപത്താറിനാണ് പൊള്ളലേറ്റു മരിച്ചത്. വിഷം ഉള്ളിചെന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
Keywords: Dowry, after marriage, New Delhi, Supreme court, husband, Prema Devi,
Post a Comment
0 Comments