ബദിയടുക്ക (www.evisionnews.in): നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി പരാതി. കുമ്പഡാജെ പടിക്കല്‍ ഹൗസിലെ അബ്ദുല്ല സൂപ്പറിന്റെ മകന്‍ അഷ് റഫ് എന്ന അബ്ദുര്‍ റഹ് മാനെ (26)യാണ് കാണാതായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ബദിയടുക്ക ടൗണിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. നാലു ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് അഷ്‌റഫിന്റെ പിതാവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തേ ജോലി ചെയ്തിരുന്ന ബാഗ്ലൂരും കോഴിക്കോടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
Keywords: Kasaragod-badiyadukka-missing-man-police-case
Post a Comment
0 Comments