കാസര്‍കോട് (www.evisionnews.in): വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ശാന്തിയോട്ടെ മുഹമ്മദ് ഹനീഫ (25)യെയാണ് വെട്ടേറ്റ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാതി 11.30മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിമധ്യേ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചുവീഴ്ത്തിയ ശേഷം മുഖത്ത് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ ബന്ധുവായ ഒരാളെ അക്രമിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമമെന്ന് പറയുന്നു.
Keywords: Kasaragod-news-uppala-man-injured-on-the-wayofhome
Post a Comment
0 Comments