അബുദാബി: (www.evisionnews.in) അബുദാബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രഞ്ജു രാജു (27) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ കുത്തേറ്റ രഞ്ജു തല്‍ക്ഷണം മരിച്ചു.
അബുദാബിയിലെ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. കലഞ്ഞൂര്‍ പള്ളി ജങ്ഷനില്‍ പള്ളിക്കിഴക്കേതില്‍ രാജുവിന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: റോബി, രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സഹോദരന്‍ സഞ്ജു.
Keywords: Abdudabi, Malayali, Ranju Raju, Pakisthan, sa
Post a Comment
0 Comments