കാസര്‍കോട് (www.evisionnews.in): കഥാകൃത്തും ചിത്രകാരനും ഫോട്ടോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ പ്രൊഫസര്‍ എം.എ.റഹിമാന്റെ പ്രവാസിയുടെ യുദ്ധങ്ങള്‍ പുസ്തക പ്രകാശനം 8ന് കാസര്‍കോട്ട് നടക്കും. മുന്‍സിപ്പല്‍ ഓഫീസിനടുത്തുള്ള വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടിഇ അബ്ദുല്ലക്ക് നല്‍കിക്കൊണ്ട് വി മുസഫര്‍ അഹ്മദ് പ്രകാശനം നിര്‍വഹിക്കും.
കാസര്‍കോടന്‍ കൂട്ടായ്മയൊരുക്കുന്ന കലയുടെ അടുക്കളയുടെ രണ്ടാംഎഡിഷനാണ് എംഎ റഹ്മാന്റെ പ്രവാസിയുടെ യുദ്ധങ്ങള്‍. 1991ല്‍ നടന്ന അമേരിക്ക ഇറാഖ് യുദ്ധത്തിനിടയില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളുടെ മനസിന്റെ നീറ്റലുകളും ആ ദിനങ്ങളില്‍ അവര്‍ അനുഭവിച്ച ദുരിതപര്‍വങ്ങളും ഒരുക്കിക്കൂട്ടിയ ഓര്‍മക്കുറിപ്പുകളാണ് പ്രവാസിയുടെ യുദ്ധങ്ങള്‍ എന്ന ലേഖനസമാഹാരം.
കാസര്‍കോട്ടുകാരനും പ്രവാസിയുമായ കൊച്ചി മമ്മു പ്രവാസ അനുഭവങ്ങള്‍ പങ്കുവെക്കും. ഹസന്‍ മാങ്ങാട്, റോയ് നെറ്റോ, പി.എന്‍ ഗോപീ കൃഷ്ണന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, ടി.വി ഗംഗാധരന്‍ സംബന്ധിക്കും.
Keywords: Kasaragod-second-edition-kasaragod-ma rahiman-america-iraq-municpal-chaiman
Post a Comment
0 Comments