കൊച്ചി: ലാലിസം പിരിച്ചു വിട്ടിട്ടില്ലെന്ന് സംഗീതസംവിധായകന്‍ രതീഷ് വേഗ. ഇത്തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് രതീഷ് വേഗ ഇന്ത്യാവിഷനോട് പറഞ്ഞു.
ഇന്നലെ ചെയ്ത ഷോ ലാലിസം എന്ന പേരില്‍ രൂപപ്പെടുത്തിയ ആശയമല്ല. ദേശീയ ഗെയിംസിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണെന്നും രതീഷ് വേഗ പറഞ്ഞു. ഇന്നലെ പിഴവുകള്‍ സംഭവിച്ചതായി കരുതുന്നില്ല. ഷോയുടേതായി സംഭവിച്ച ഏകോപനപ്പിഴവുകളാണ് തിരിച്ചടിയായത്. സംഘാടനത്തിലെ പിഴവുകളും നിയന്ത്രണാതീതമായ ജനക്കൂട്ടവുമാണ് തിരിച്ചടിയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാന്‍ഡിലെ അംഗങ്ങള്‍ക്ക് പരസ്പരം കാണാന്‍ തന്നെ സൗകര്യം ലഭിച്ചില്ല. 1500ല്‍ അധികം പേരാണ് ഗ്രീന്‍ റൂമില്‍ ഉണ്ടായിരുന്നത്. സൗണ്ട് ചെക്കിന് ലഭിച്ചത് പത്ത് മിനിട്ട് മാത്രമാണെന്നും രതീഷ് വേഗ പറഞ്ഞു.
ലാലിസം ഇത്തരത്തിലായിരിക്കില്ല. മികച്ച ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിയായിരിക്കും ലാലിസം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ലാലിസം ജനങ്ങളെ കബളിപ്പിച്ചെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി. ലാലിസം പരിഹാസമായി. പാട്ടുപാടാതെ ചുണ്ടനക്കി ജനങ്ങളെ കബളിപ്പിച്ചു. കോടികള്‍ നല്‍കിയതിന് പിന്നില്‍ കായികമന്ത്രി തിരുവഞ്ചൂരിന്റെ താല്‍പര്യം എന്തായിരുന്നെന്നും വിനയന്‍ ചോദിച്ചു.
ലാലിസത്തിന് പണം വാങ്ങിയത് എന്തിനെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തണമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ഉദ്ഘാടനച്ചടങ്ങ് ജനങ്ങളെ നിരാശരാക്കി. പരിപാടിക്കായി പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ ശേഷവും പണം കൈപ്പറ്റിയെന്ന് ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. 1.80 കോടിയാണ് കൈപ്പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ ലാലിസത്തിന്റെ ആദ്യ ഷോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
Post a Comment
0 Comments