Type Here to Get Search Results !

Bottom Ad

കാമുകിയുടെ റൂമില്‍ കയറി ബെഡ് കത്തിച്ചു; ദുബൈയില്‍ ഇന്ത്യക്കാരന് ഒരു വര്‍ഷം തടവ്

ദുബൈ: (www.evisionnews.in)  മുന്‍കാമുകി ഫിലിപ്പെയ്ന്‍സുകാരിയുടെ റൂമില്‍ കയറി ബെഡും ചെരുപ്പും കത്തിച്ചതിന് ഇന്ത്യക്കാരന് ഒരു വര്‍ഷം തടവ്. ഒക്ടോബറില്‍ തന്റെ പ്രണയം ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു ഇന്ത്യക്കാരന്റെ പ്രതികരണം.
സംഭവ സമയം ഫിലിപ്പെയ്ന്‍സുകാരി റൂമില്‍ ഉറങ്ങുകയായിരുന്നു. ഫയര്‍ അലാറം അടിച്ചതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ഫിലിപ്പെയ്ന്‍സുകാരി വ്യക്തമാക്കിയിരുന്നു.
ഇരുവരും ഒരേ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. വെയിറ്ററായിട്ട് ഇന്ത്യക്കാരന്‍ ജോലി ചെയ്യുമ്പോള്‍ ഹോട്ടലിലെ റിസപ്‌ഷെനിസ്റ്റാണ് പെണ്‍കുട്ടി.
നേരത്തെ ദുബൈ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിധിക്കെതിരെ 15 ദിവസം കൊണ്ട് ഇന്ത്യക്കാരന് അപ്പീല്‍ നല്‍കാവുന്നതാണ്.

evisionnews


Keywords: Dubai, lover, Philiphane, October, Alarm, hotel reception
Tags

Post a Comment

0 Comments

Top Post Ad

Below Post Ad