വെള്ളരിക്കുണ്ട് (www.evisionnews.in): അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടിയ സംഭവത്തില്‍ അയല്‍വാസിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പൂങ്ങംചാല്‍ ചാമക്കാലിലെ ജോസഫിന്റെ പരാതിയില്‍ അയല്‍വാസിയായ ശ്രീധരനെതിരെയാണ് കേസ്.
ചൊവ്വാഴ്ച രാവിലെയാണ് ജോസഫിനെ ശ്രീധരന്‍ വാക്കത്തി കൊണ്ട് വെട്ടിയത്. പുറംപോക്ക് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. ചൊവ്വാഴ്ച ശ്രീധരന്‍ പുറംപോക്ക് സ്ഥലത്ത് തേങ്ങ പറിക്കാന്‍ വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജോസഫ് ശ്രീധരന്റെ നടപടിയെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ശ്രീധരന്‍ വാക്കത്തി കൊണ്ട് ജോസഫിനെ വെട്ടിയത്.
കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ ജോസഫിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ജോസഫിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Keywords: Kasaragod-vellarikkund-attack-knife-case-police-against-neighbor
Post a Comment
0 Comments