തിരുവനന്തപുരം: (www.evisionnews.in) ദേശീയഗെയിംസില്‍ അവതരപ്പിച്ച ലാലിസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്തെത്തി. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണെന്നും ലാലിസത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുരുതെന്നും മമ്മൂട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിവാദം മോഹന്‍ലാലിനെ ബാധിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. കലാകാരന്‍ പ്രവര്‍ത്തിക്കുന്നത് സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ അത് അംഗീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. പിഴച്ചത് ലാലിസം മാത്രമാണെന്നും മറ്റു പരിപാടികളെ കുറിച്ച് ആക്ഷേപമില്ലെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനിപ്പിച്ചതായി മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരുമായി ഇനി ഒരു ഒത്തുതീര്‍പ്പിനില്ല. പണം തിരികെ നല്‍കുന്ന നിലപാടില്‍ മാറ്റമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Keywords: Lalisam, Mohanlal, Mammootty, Thiruvananthapuram, Lalisam
Post a Comment
0 Comments