Type Here to Get Search Results !

Bottom Ad

മോഹന്‍ലാല്‍ പണം തിരികെ നല്‍കി: വാങ്ങുന്നത് അന്തസ്സല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: (www.evisionnews.in)  വിവാദങ്ങള്‍ തുടരുന്നതിനിടെ മോഹന്‍ലാല്‍ പണം സര്‍ക്കാരിന് തിരികെ നല്‍കി. സ്പീഡ് പോസ്റ്റ് വഴി ചെക്ക് സിഇഒക്ക് അയച്ച് കൊടുക്കുകയായിരുന്നു. 1 കോടി 60 ലക്ഷം രൂപയാണ് തിരിച്ചു നല്‍കിയത്. പണം തിരിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു.
പിഴച്ചത് ലാലിസം മാത്രമാണെന്നും മറ്റു പരിപാടികളെ കുറിച്ച് ആക്ഷേപമില്ലെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനിപ്പിച്ചതായി മോഹന്‍ലാല്‍ വ്യ്ക്തമാക്കിയിരുന്നു. സര്‍ക്കാരുമായി ഇനി ഒരു ഒത്തുതീര്‍പ്പിനില്ല. പണം തിരികെ നല്‍കുന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം നല്‍കുമെന്നും മോഹന്‍ലാല്‍ രാവിലെ വ്യക്തമാക്കിയിരുന്നു.
ദേശീയഗെയിംസില്‍ അവതരപ്പിച്ച ലാലിസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണെന്നും ലാലിസത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുരുതെന്നും മമ്മൂട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിവാദം മോഹന്‍ലാലിനെ ബാധിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. കലാകാരന്‍ പ്രവര്‍ത്തിക്കുന്നത് സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ അത് അംഗീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

evisionnews


Keywords: Mohanlal, give money back, sarkar, Mammootty
Tags

Post a Comment

0 Comments

Top Post Ad

Below Post Ad