കാസര്‍കോട്: (www.evisionnews.in)മര്‍ച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി എ.അബ്ദുല്‍ റഹ്മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രുവരി മൂന്നിന് നടക്കേണ്ടിയിരുന്ന 2015-20 വര്‍ഷത്തെ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ എ.അബ്ദുല്‍ റഹ്മാന്‍, ഖാദര്‍ ബങ്കര, നാഗേഷ് ഷെട്ടി, ടി.എ.ഇല്ല്യാസ്, കെ.എം. ലത്തീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, കെ.പി. വിജയന്‍, ലക്ഷ്മി നാരായണന്‍, ഖദീജ മുഹമ്മദ്കുഞ്ഞി, പി.എ.റാബിയ എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിംലീഗ് ജില്ലാ ട്രഷററും എസ്.ടി.യു.സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എ.അബ്ദുല്‍ റഹ്മാന്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്.
സൊസൈറ്റി ഓഫീസില്‍ നടന്ന അനുമോദന യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട്എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം.മുനീര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കെ.എം. ബഷീര്‍, എ.എ.അസീസ്, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, അബു കാസര്‍കോട്, ബഷീര്‍ കല്ലങ്കടി, റഊഫ് പള്ളിക്കാല്‍, റാഷിദ് പൂരണം, സി.കെ. ഹാരിസ്, അമീര്‍ ഖൈമ സംബന്ധിച്ചു.
keywords : kasargod-merchant-co-operative-society-a.abdulrahman-
Post a Comment
0 Comments