മംഗലാപുരം: (www.evisionnews.in) രണ്ടുദിവസംമുമ്പ് കൊല്ലത്തുനിന്ന് കാണാതായ യുവതീയുവാക്കള്‍ മംഗലാപുരത്ത് അറസ്റ്റിലായി. കൊല്ലം കൈതക്കോട് എബനസര്‍ വില്ലയിലെ പ്രിന്‍സി മാത്യു(27), കൊല്ലം പാലത്തറ എ.ജി. പള്ളിയിലെ പാസ്റ്ററായ ആര്‍.പ്രവീണ്‍(33) എന്നിവരാണ് ബല്‍മട്ടയിലെ ഒരു ലോഡ്ജില്‍ അറസ്റ്റിലായത്.
പ്രിന്‍സി മാത്യുവിനെ കൈതക്കോട്ടെ വീട്ടില്‍നിന്ന് കാണാതായതായി ചാക്കോ കോശി എഴുകോണ്‍ പോലീസില്‍ പരാതിനല്കിയിരുന്നു. കൊല്ലം റൂറല്‍ പോലീസ് എസ്.ഐ. കാണാതായവരെ കണ്ടെത്താന്‍ മംഗലാപുരം പോലീസിന്റെ സഹായം തേടി. മംഗലാപുരം നഗരത്തിലെ എ.ടി.എമ്മില്‍നിന്ന് രണ്ടു തവണ തുക പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
അറസ്റ്റിലായ പ്രിന്‍സി മാത്യുവും പ്രവീണും വിവാഹിതരാണെന്നും പ്രിന്‍സി മൂന്നുവയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മയും പ്രവീണ്‍ അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയുടെ അച്ഛനുമാണ്. യുവതീയുവാക്കളെ കൊല്ലം കോടതിയില്‍ ഹാജരാക്കുമെന്ന് നോര്‍ത്ത് പോലീസ് എസ്.ഐ. രാമകൃഷ്ണന്‍ പറഞ്ഞു.
Keywords: Kollam, Young girl and boy, Manglore, arrest, ATM
Post a Comment
0 Comments