ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ഇനി ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലിയുടെ പേരിൽ. 2003 ലോകകപ്പിൽ സച്ചിൻ തെൻഡുൽക്കർ നേടിയ 98 റൺസെന്ന റെക്കോർഡാണ് സെഞ്ചുറി നേടി കോഹ്‌ലി സ്വന്തം പേരിലാക്കിയത്. ഇന്നത്തെ മത്സരത്തിൽ കോഹ്‌ലി 107 റൺസ് നേടിയിരുന്നു.
പാക്കിസ്ഥാനെതിരായ സെഞ്ചുറിയോടെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി രണ്ടാമതെത്തി. മുൻ നായകൻ സൗരവ് ഗാംഗുലിയും ഏകദിനത്തിൽ 22 സെഞ്ചുറികൾ നേടിയിട്ടുണ്ട്. 49 സെഞ്ചുറികൾ നേടിയ സച്ചിനാണ് പട്ടികയിൽ ഒന്നാമത്.
പാക്കിസ്ഥാനെതിരെ അഞ്ചു ലോകകപ്പുകളിൽ മുഖാമുഖം വന്നെങ്കിലും ഇതുവരെ ഒരു ഇന്ത്യൻ താരം പോലും സെഞ്ചുറി നേടിയിരുന്നില്ല. തന്റെ രണ്ടാം ലോകകപ്പിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ ഇന്ത്യൻ ഉപനായകനായി.
Keywords: Sachin, Kohli, Record, Pakisthan, five world cup
Post a Comment
0 Comments