ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ ഒരു ലക്ഷത്തോളം ആളുകളെ സാക്ഷിയാക്കായിരിക്കും അരവിന്ദ് കെജ്‌രിവാള്‍ രണ്ടാം വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.. കെജ്്രിവാളിനൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ നാലു പേര്‍ പുതുമുഖമായിരിക്കും. ഒന്നാം കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ മനീഷ് സിസോദിയയും സത്യേന്ദര ജെയിനും മാത്രമാണ് പുതിയ സര്‍ക്കാരിലുണ്ടാവുക. സിസോദിയ നഗരവികസന വിദ്യാഭ്യാസ വകുപ്പുകളും സത്യേന്ദ്ര ജെയിന്‍ ആരോഗ്യവകുപ്പും ഈ മന്ത്രിസഭയിലും കൈകാര്യം ചെയ്യും. കെജ്‌രിവാളിന്‍റെ വിശ്വസ്തന്‍ ഗോപാല്‍ റായിക്ക് ഗതാഗതവും തൊഴിലും ലഭിക്കും. ജിതേന്ദ്ര തോമര്‍ നിയമം, ആസിഫ് അഹമ്മദ് ഖാന്‍ ഭക്ഷ്യ പൊതുവിതരമം, സന്ദീപ് കുമാര്‍ വനിതാ ശിശുക്ഷേമം എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരും വകുപ്പുകളും. വൈദ്യുതി ജലവിഭവവകുപ്പുകള്‍ കെജ്്രിവാള്‍ തന്നെ കൈകാര്യം ചെയ്യും.
കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ടാതിഥികള്‍ രാംലീല മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ചടങ്ങുകള്‍ കാണുന്നതിന് മൈതാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൈതാനത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. അയ്യായിരത്തിലധികം പൊലീസുകാരെ വേദിയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.
Keywords: Aravind Kejrival, Delhi, Chief Minsiter, take oath, police, cctv camera, Ramleela ground
Keywords: Aravind Kejrival, Delhi, Chief Minsiter, take oath, police, cctv camera, Ramleela ground
Post a Comment
0 Comments