കോപ്പന്‍ഹേഗ്: (www.evisionnews.in) കോപ്പന്‍ഹേഗിലെ കഫേയിലും സിനഗോഗിലും ആക്രമണം നടത്തിയാളെ പൊലീസ് വധിച്ചു. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഹേഗില്‍ നടന്ന ഇരട്ട ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'ഇസ്‌ലാമും അഭിപ്രായ സ്വാതന്ത്ര്യവും' എന്ന വിഷയത്തെ കുറിച്ച് സംവാദം നടക്കുന്നതിനിടെയാണ് ആദ്യ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ 55 കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോപ്പന്‍ഹേഗനിലെ സിറ്റി സെന്ററിലുണ്ടായ ആക്രമണത്തില്‍ മറ്റൊരാളും കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ രണ്ട് ആക്രമണങ്ങളും നടത്തിയത് ഒരാളെന്നും ഇയാളെയാണ് പൊലീസ് വധിച്ചതെന്നും ചീഫ് പൊലീസ് ഇന്‍സ്‌പെക്ടര്‍ തോര്‍ബന്‍ മൊലേഗാര്‍ഡ് പറഞ്ഞു.
Keywords: Koppanhegan, Cafe, Sinagog, pollice, denmark
Post a Comment
0 Comments