ഇസ്ലാമാബാദ്: (www.evisionnews.in) പാകിസ്താനില്‍ ഒന്നര വയസ്സുള്ള ബാലികയെ ദാരുണമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു.
നാസിമാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ വീടിനടുത്ത് തെരുവില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി.
കൊടുംപാതകത്തിന് പിന്നില്‍ ആരാണെന്നൊ, കൃത്യം നടത്തിയത് എവിടെ വെച്ചാണെന്നോ ഉള്ളതിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ലിക്വാട്ടാബാദ് പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Pakisthan, Nasimabad, Islamabad, one and half year old child, kill
Post a Comment
0 Comments