മഞ്ചേശ്വരം (www.evisionnews.in) : കടകുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. തൂമിനാടിലെ നിസാറിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയിലാണ് കവര്‍ച്ചനടന്നത്. ബുധനാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടയില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
കടയിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപവിലമതിക്കുന്ന മൊബൈല്‍ ഫോണുകളും പണവുമാണ് മോഷണം പോയത്. ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന പണിയായുധങ്ങള്‍ കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod-manjeshwer-wednessday-kavarcha-mobile-phone-shutter
Post a Comment
0 Comments