Type Here to Get Search Results !

Bottom Ad

എല്ലാരും കൂടീറ്റ് ബിസ്യം പറയാന്‍ 'കാസ്രോട്ടാര്‍ മാത്രം' നാളെ കാപ്പില്‍ ബീച്ചില്‍ സംഗമിക്കും

www.evisionnews.in

ഉദുമ: (www.evisionnews.in)  കാസര്‍കോട്ടുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'കാസ്രോട്ടാര്‍ മാത്രം' അംഗങ്ങള്‍ നാളെ കാപ്പില്‍ ബീച്ചില്‍ സംഗമിക്കും. ഞായറാഴ്ച രണ്ട് മണിക്കാണ് പരിപാടി ആരംഭിക്കുക.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ രസകരമായ വിനോദപരിപാടികള്‍, പാട്ട് മത്സരം, ഗ്രൂപ്പിലെ ബെസ്റ്റ് പെര്‍ഫോമര്‍മാരെ ആദരിക്കല്‍, തുടങ്ങിയ കളിയും കാര്യവുമായി കൂട്ട് കൂടുമ്പോള്‍ ഗള്‍ഫ് നാട്ടില് നിന്ന് പോലും അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിട്ടുണ്ട്. ഗ്രൂപ്പിന് കീഴില്‍ സാമൂഹ്യ സേവനം ലക്ഷ്യം വെച്ച് രൂപീകരിച്ച കാസര്‍കോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) അംഗങ്ങളടെ മീറ്റും നാളെ ബീച്ചില്‍ നടക്കും. 

15000ത്തിലധികം ജില്ലയില്‍ നിന്ന് മാത്രം അംഗങ്ങളുള്ള കാസ്രോട്ടാര്‍ മാത്രം ഫേസ്ബുക്ക് കൂട്ടായ്മ ഗള്‍ഫിലും നാട്ടിലുമുള്ള സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ്. (www.evisionnews.in)  സോഷ്യല്‍ മീഡിയയിലൂടെ സൊറ പറച്ചിലും ചാറ്റിങും സമയം കൊല്ലലുമാണ് നടക്കുന്നത് എന്ന് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കൂട്ടായ്മ. സാമൂഹ്യ സേവനത്തിന് വേണ്ടി കെ.സി.എഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ടീം മേല്‍ക്കൂര ഇടിഞ്ഞ് വീഴാറായ ഒരു കുടുംബത്തിന് മനോഹരമായ വീട് വെച്ച് നല്‍കിയതും നിര്‍ധനരായ രോഗികള്‍ക്ക് പണവും ചികിത്സാസഹായമൊരിക്കിയതുമുള്‍പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ കൂട്ടായ്മയിലൂടെ സംഘടിപ്പിക്കുന്നത്.



Keywords: Bisiyam, Kasrottar mathram, Kappil Beach, 

Post a Comment

0 Comments

Top Post Ad

Below Post Ad