കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് റിട്ട. എസ്‌ഐ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 6.30മണിയോടെ ചിത്താരി പാലത്തിനടുത്താണ് അപകടമുണ്ടായത്. അജാനൂര്‍ കടപ്പുറത്തെ റിട്ട. എസ്‌ഐ സുധാകരന്‍, പിഗ്മി കളക്ഷന്‍ ഏജന്റ് ഇരിയയിലെ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 എഫ് 7334 നമ്പര്‍ ബൈക്കില്‍ കെ എല്‍ 15 9993 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-kanhangad-rit-si-bike-bus-accident-injured
Post a Comment
0 Comments