കാഞ്ഞങ്ങാട്: (www.evisionnews.in) കൊടക്കാട് സ്വദേശിയായ സൈനികന്‍ ശ്രീനഗറില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓലാട്ട് പിഎച്ച്‌സിക്ക് സമീപത്തെ കെകെ ബിജു (32) ആണ് മരിച്ചത്. ശ്രീനഗറില്‍ 12 എന്‍ജീനിറിംഗ് എംഇജി ബറ്റാലിയന്‍ അംഗമായിരുന്നു.
തിങ്കളാഴ്ച രാവിലെ ക്യാമ്പില്‍ ഹൃദയാഘാതം അനുഭവപ്പെട്ട ബിജുവിനെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച മുബൈ വഴി ബംഗളുരു വിമാന താവളത്തില്‍ എത്തിക്കും. അവിടെ നിന്നും റോഡ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടുവരും.
പത്ത് വര്‍ഷംമുമ്പാണ് ബിജു സൈന്യത്തില്‍ ചേര്‍ന്നത്. പരേതനായ പിടി നാരായണന്റേയും രമണിയുടേയും മകനാണ്. സഹോദരങ്ങള്‍: വിജയലക്ഷ്മി (രാമന്തളി), വിദ്യ (വരക്കാട്).
Keywords: Kanhangad, Army, Kodakkad native, Shree nagar,
Post a Comment
0 Comments