Type Here to Get Search Results !

Bottom Ad

എംവി ജയരാജന്‍ ജയിലിലേക്ക്; ഹൈക്കോടതിയില്‍ കീഴടങ്ങി

കൊച്ചി (www.evisionnews.in): ‘ശുംഭന്‍’ പരാമര്‍ശത്തില്‍ സുപ്രീംകോടതി ശിക്ഷിച്ച സിപിഐഎം സംസ്ഥാനസമിതി അംഗം എംവി ജയരാജനെ കോടതി പോലീസിന് കൈമാറി. അല്‍പം മുമ്പാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പില്‍ ജയരാജന്‍ ഹാജരായത്. 19 ദിവസത്തെ തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടത്.

ഹൈക്കോടതിയില്‍ കീഴടങ്ങാനെത്തിയ എംവി ജയരാജന് സിപിഐ(എം) പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും പോരാടുമെന്ന് ജയരാജന്‍ പറഞ്ഞു. പൂജപ്പുര ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. നാലാഴ്ചത്തെ തടവുശിക്ഷയില്‍ ഒമ്പതുദിവസത്തെ ഇളവ് ലഭിച്ചതോടെയാണ് 19 ദിവസത്തെ തടവ് ശിക്ഷയായി ചുരുങ്ങിയത്. നേരത്തെ ഹൈക്കോടതിവിധിയെത്തുടര്‍ന്ന് ജാമ്യം ലഭിക്കുന്നതുവരെ ഒമ്പതുദിവസം ജയരാജന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ ദിവസമാണ് ഇളവായി നല്‍കിയത്.



Keywords: Kasaragod-kochi-highcourt-cpim-police-case-court-jayarajan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad