ജറുസലേം: (www.evisionnews.in) കല്ലെറിഞ്ഞെന്ന് ആരോപിച്ച് ജയിലിടച്ച 14 കാരിയായ ഫലസ്തീനി പെണ്‍കുട്ടിയെ മോചിപ്പിച്ചു. ആറ് ആഴ്ച്ചത്തെ ജയില്‍ വാസത്തിന് ശേഷമാണ് മാലക് അല്‍ കാത്തിബ് എന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചത്.
ഡിസംബര്‍ 31 ന് സ്‌ക്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് മാലക്കിനെ ഇസ്രാഈലി ഡിഫന്‍സ് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
മാലക് കത്തി ഉപയോഗിച്ച് സൈനികരെ എറിയാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് ഇസ്രാഈല്‍ ഉന്നയിച്ചത്. 6000 ഷെകല്‍സ് പിഴ അടച്ചതിന് ശേഷമാണ് മാലക്കിനെ മോചിപ്പിച്ചത്.
കല്ലെറിയുന്നത് വഴി ഇസ്രാഈലി ഗ്രാമീണരുടെ ജീവന്‍ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കല്ലെറിയുന്നത് ഗുരുതരമായ കുറ്റമാണെന്നുമായിരുന്നു ഇസ്രാഈല്‍ വാദം. എന്നാല്‍ ലോകമെങ്ങും മാലക്കിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്രാഈലിന്റെ പിടിയിലായ നൂറു കണക്കിന് കുട്ടികളുടെ പ്രതിനിധിയാണ് മാലക്ക് എന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. 300 കുട്ടികള്‍ ഇസ്രാഈല്‍ ജയിലിലുണ്ടെന്ന് ഫലസ്തീന്‍ യു.എന്നിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
Keywords: Israel, Jadega, Palastine, Malak Al Kathib, school student,
Post a Comment
0 Comments