Type Here to Get Search Results !

Bottom Ad

ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനെയും ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു


ബാഗ്ദാദ്: (www.evisionnews.in)  ജാപ്പനീസ് പൗരന്‍ യുകാവയെ തലയറുത്ത് കൊന്നതിന് തൊട്ടു പിന്നാലെ ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാനീസ് പൗരനെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍തലയറുത്ത് കൊന്നു.
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പുറത്തു വിട്ടത്.ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഗോട്ടോയെ കൊല്ലുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ കെന്‍ജി ഗോട്ടോ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ കഴിഞ്ഞ ഒക്ടോബറിലാണ് തീവ്രവാദികളുടെ പിടിയിലായത്.
ബന്ദികളുടെ മോചനത്തിനായി ജപ്പാന്‍ തീവ്രശ്രമം നടത്തുമ്പോഴാണ് കൊലപാതക വാര്‍ത്ത പുറത്തു വരുന്നത്.കഴിഞ്ഞ ഡിസംബറില്‍ തടവിലാക്കിയ ജോര്‍ദ്ദാനില്‍ നിന്നുള്ള പൈലറ്റ് മൊയാസ് അല്‍കസബെയും വധിക്കുമെന്നും ഐഎസ് വീഡിയോയയില്‍ വ്യക്തമാക്കിയിരുന്നു.
ജോര്‍ദാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഐഎസ് പ്രവര്‍ത്തക സാജിദ അല്‍ റഷായെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ദാന്‍ പൈലറ്റിനെ ഐഎസ് തടവിലാക്കിയത്. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെ റാഡിസണ്‍ ഹോട്ടലിലും സമീപ സ്ഥലങ്ങളിലും നടന്ന ചാവേറാക്രമണത്തിലാണ് സാജിദയെ തടവിലാക്കിയത്.
സാജിദയെ മോചിപ്പിക്കുന്നതിന് ജോര്‍ദ്ദാന് മേല്‍ ജപ്പാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഐഎസിന്റെ ആവശ്യം. സാജിദയെ മോചിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമെന്നും ഇതിന് ഉത്തരവാദി ജോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആയിരിക്കുമെന്നും ശബ്ദ സന്ദേശത്തില്‍ ബന്ദികള്‍ വ്യക്തമാക്കിയിരുന്നു.


Keywords: evisionnews.in, International, Japanese, I.S terrorist, Jordhan, Sajida al Rasha

Post a Comment

0 Comments

Top Post Ad

Below Post Ad