Type Here to Get Search Results !

Bottom Ad

തന്ത്രി സത്താറും സംഘവും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്താന്‍ അന്വേഷണം


നീലേശ്വരം: (www.evisionnews.in)  കളവുമുതല്‍ വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മടക്കര നങ്ങാരത്ത് ഷറഫുദ്ദീനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 
പള്ളിക്കര ബിലാല്‍ നഗറിലെ അഹമ്മദ് കബീര്‍ (29), അബ്ദുള്‍ സത്താര്‍ എന്ന തന്ത്രി സത്താര്‍ (32), തൃക്കരിപ്പൂര്‍ ഉടുമ്പുംതലയിലെ കുഞ്ഞമ്പ്ദുള്ള (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്. 2014 നവംബര്‍ 20നാണ് മടക്കരയില്‍ വെച്ച് ഷറഫുദ്ദീനെ സംഘം കഠാര കൊണ്ട് കുത്തിയത്. 
കളവ് മുതലുകള്‍ വീതംവെക്കുന്നതിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഷറഫുദ്ദീനെ സത്താറും കബീറും കുഞ്ഞബ്ദുള്ളയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷറഫുദ്ദീന്റെ പരാതി പ്രകാരം സത്താര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചന്തേര പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം സത്താറും സംഘവും ഒരു ആള്‍ട്ടോ കാറില്‍ രക്ഷപ്പെടുകയാണുണ്ടായത്. ഈ കാര്‍ കണ്ടെത്തുന്നതിന് മംഗലാപുരം ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


Keywords: Sathar, car, Nileshwar, Madakkara, Nangarath Sharafudheen, Pallikkara Bilal nagar, Thrikkarippur, Udumbunthala

Post a Comment

0 Comments

Top Post Ad

Below Post Ad