ബെയ്ജിങ്: (www.evisionnews.in) ഇന്റര്‍നെറ്റ് ഭ്രമം അവസാനിപ്പിക്കാന്‍ ചൈനയില്‍ കൗമാരക്കാരന്‍ സ്വന്തം കൈപ്പത്തി മുറിച്ചു മാറ്റി. ജിയാംഗ്‌സു പ്രവിശ്യയിലെ നാന്‍ടോംഗ് പട്ടണത്തില്‍ താമസിക്കുന്ന വാംഗ് എന്ന വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ബുധനാഴ്ച സ്വന്തം കൈപ്പത്തി വെട്ടിമാറ്റിയത്.
കറിക്കത്തി ഉപയോഗിച്ചാണ് വാംഗ് തന്റെ കൈപ്പത്തി മുറിച്ചുമാറ്റിയത്. ആശുപത്രി വരെ പോകുന്നെന്നും വൈകുന്നേരം തിരിച്ചെത്തുമെന്നും അമ്മയ്ക്ക് കത്തെഴുതിയാണ് വാംഗ് പുറത്തുപോയത്. പിന്നീട് പൊതുബെഞ്ചില്‍ പോയിരുന്ന് തന്റെ ഇടത് കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. അതിനുശേഷം കൈപ്പത്തി ഉപേക്ഷിച്ച് ഇയാള്‍ ടാക്‌സി വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്കു പോയി.
അമിതമായ ഇന്റര്‍നെറ്റ് ഭ്രമം അവസാനിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് വാംഗ് ഡോക്ടര്‍മാരോടു പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലിസിനെ അറിയിച്ചു. പോലീസ് മുറിഞ്ഞ കൈപ്പത്തി കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും തുന്നിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവ ചലിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.
Keywords: Beijing, Internet, Jiyangsu, cut hand, evisionnews.in
Post a Comment
0 Comments