അഡ്‌ലൈഡ് ഓവല്‍: (www.evisionnews.in) ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ടോസ് ഇന്ത്യക്ക്. ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. പത്തോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടിയിട്ടുണ്ട്. സ്‌കോര്‍ 35ല്‍ എത്തിനില്‍ക്കെ സൊഹൈല്‍ ഖാനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച രോഹിത് ശര്‍മയാണ് തുടക്കത്തില്‍ തന്നെ മടങ്ങിയത്. ഷോര്‍ട്ടെന്ന് തോന്നിച്ച പന്തിനെ പുള്‍ ഷോട്ടിന് ശ്രമിച്ച രോഹിതിനെ മിഡ് ഓണില്‍ നിന്ന് ഓടിയെത്തിയ പാക് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ധവാനും കോഹ്ലിയുമാണ് ഇപ്പോള്‍ ക്രീസില്‍. ആറ് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുമായാണ് ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍ ഇന്ന് കളിക്കാനിറങ്ങുന്നില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനേ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, മുഹമ്മദ് ഷമി.
പാക് ടീം: അഹമ്മദ് ഷെഹ്‌സാദ്, യൂനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍, മിസ്ബാ ഉള്‍ഹഖ്, ഷൊഹൈബ് മഖ്‌സൂദ്, ഉമര്‍ അഖ്മല്‍, ഷാഹിദ് അഫ്രിദി, വഹാബ് റയാസ്, യാസിര്‍ ഷാസ്, സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍.
Keywords: Batting, India, Bhuvaneshwar, Adlaid Ovel, specialist batsman,
Post a Comment
0 Comments