കാസര്‍കോട്: (www.evisionnews.in) ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് തുടങ്ങി. നാല് വിത്യസ്ത ഭാഗങ്ങളില്‍ നിന്ന് കൃത്യം മൂന്ന് മണിയോടെയാണ് റൂട്ട് മാര്‍ച്ച് ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്റ്, ഉളിയത്തടുക്ക, രാംദാസ് നഗര്‍, നാലാംമൈല്‍ എന്നീ നാലിടങ്ങളില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗവണ്‍മെന്റ് കോളേജില്‍ അവസാനിക്കും. കൃത്യം 4.45ഓടെ ആരംഭിക്കുന്ന ഔദ്യോഗിക പരിപാടി 6.05 വരെ നീണ്ടുനില്‍ക്കും. പൊതുസമ്മേളനത്തില്‍ ബ്രിഗേഡിയര്‍ ഐ.എന്‍റായ് മംഗലാപുരം അധ്യക്ഷത വഹിക്കും.
പരിപാടി കണക്കിലെടുത്ത് നഗരഭാഗങ്ങളില്‍ കനത്ത സുരക്ഷയൊരിക്കിയിട്ടുണ്ട്. പോലീസിനെ വിന്യസിപ്പിച്ച് വാഹന പട്രോളിംഗും പിക്കറ്റും ഏര്‍പ്പെടുത്തി. ജലപീരങ്കിയും കാസര്‍കോടിന് പുറമെ മറ്റു ഭാഗങ്ങളില്‍ നിന്ന് എത്തിച്ച പോലീസുമുള്‍പ്പെടെ വന്‍പോലീസ് സന്നാഹമാണ് ഓരോ ഇടങ്ങളിലും റൂട്ട് മാര്‍ച്ചിനെ അനുഗമിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ആളുകള്‍ ഒരുമിച്ച് കൂടുന്നത് പോലീസ് വിലക്കിയിട്ടുണ്ട്. എസ്.പിയും ഡിവൈഎസ്പിയും സബ്കലക്ടറക്കമുള്ള സംഘമാണ് നായന്മാര്‍മൂലയില്‍ നിന്ന് ആരംഭിച്ച ജാഥക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്.
മേജര്‍ ബി.എ നഞ്ചപ്പ, കൊടക് മുഖ്യാതിഥി ആയിരിക്കും. ആര്‍.എസ്.എസ് അഖില ഭാരതീയ കാര്യകാരിണി സദസ്യന്‍ എസ്.സേതു മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.കെ ബലറാം, ഡോ.വാമന ഷേണായ് സംബന്ധിക്കും. വൈകുന്നേരം 3ന് ആരംഭിക്കുന്ന പഥ സഞ്ചലനയത്തില്‍ കാല്‍ ലക്ഷം ഗണവേഷധാരികള്‍ പങ്കെടുക്കും. ആയിരക്കണക്കിന് അമ്മമാരും ക്ഷണിക്കപ്പെട്ട വ്യക്തികളും പങ്കെടുക്കും.
Keywords: Kasaragod-rss-vijaya-shakthi-, Vidyanagar, Naimarmoola, Kasaragod new bus stand, Madhur, Ramdas nagar, Uliyathadukka, evisionnews.in
Post a Comment
0 Comments