കൊച്ചി (www.evisionnews.in): അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ മൊഴി ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 164 പ്രകാരം ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വച്ചുമാത്രമെ രേഖപ്പെടുത്താവൂ എന്ന് കീഴ്‌കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷനെ അറിയിച്ചു.
കമ്മിഷന്‍ ഹൈക്കോടതിക്ക് നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വിചാരണചെയ്യുന്നതിനുള്ള അധികാരം എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിന് നല്‍കാനും ഹൈക്കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
എറണാകുളത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാഅതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളും വിചാരണ ചെയ്യും.
Keywords: Kerala-high-court-cochi-court-registrar
Post a Comment
0 Comments