കൊച്ചി (www.evisionnews.in): ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്ന യുവതിയുള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. ഒന്നര കിലോ ഹെറോയിനും എക്‌സൈസ് സംഘം പിടിച്ചെടുത്തു. പെരുമ്പാവൂരിലെ വാടകവീട്ടില്‍ താമസിച്ചുകൊണ്ട് കാക്കനാട് ഭാഗത്ത് ഹെറോയിന്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ ഷംലാബീവി മൊഴി നല്‍കിയിരിക്കുന്നത്.
ഒരു മാസം മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാനുള്ള പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. പശ്ചിമബംഗാള്‍ സ്വദേശിയായ അബ്ദുള്‍ വഹാബാണ് ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നത്. ബൈക്കില്‍ കൊണ്ടുനടന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള പ്രദേശങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നെന്നതായി ഇയാളെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
Keywords: Kochi-kerala-kanjavu-heroin-sales-twopersopn-arrest-police
Post a Comment
0 Comments