റിയാദ്:(www.evisionnews.in) ഇന്ത്യയും സൗദിയും തമ്മില്‍ 2015 ലേക്കുള്ള ഹജ്ജ് കരാര്‍ ഒപ്പ് വെച്ചു. സൗദി ഹജ്ജ് കാര്യ മന്ത്രി ബന്ദര്‍ ബിന്‍ ഹജ്ജാര്‍ , ഇന്ത്യന്‍ വിദേശ കാര്യ സഹ മന്ത്രി വി.കെ സിംഗ് എന്നിവര്‍ തമ്മിലാണ് കരാര്‍ ഒപ്പ് വെച്ചത്. ഈ വര്ഷം ഇന്ത്യയില്‍ നിന്ന് 1,36,020 പേര്‍ക്ക് ഹജ്ജിന് അനുമതി ലഭിക്കും.
ഇതില്‍ 1,00.020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പ് വഴിയുമായിരിക്കും എത്തുക. ഹജ്ജ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാരും , ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു , കോണ്‍സുല്‍ ജനറല്‍ ബി.എസ.മുബാറക്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മോദി മന്ത്രിസഭാ അധികാരത്തില്‍ എത്തിയ ശേഷം ഉള്ള ആദ്യ ഹജ്ജ് കരാര്‍ ആണ് ഒപ്പ് വെച്ചത്.ഹജ്ജ് കരാര്‍ ഒപ്പ് വെക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഇന്ത്യ. അബ്ദുള്ള രാജാവിന്റെ മരണത്തിലുള്ള അനുശോചനം കേന്ദ്ര മന്ത്രി സൗദി ഹജ്ജ് മന്ത്രിയെ അറിയിച്ചു.
Keywords: 2015 hajj treat, India, Soudi, Riyadh, Bandar bin Hajjar, V.K Singh
Post a Comment
0 Comments