ദുബൈ (www.evisionnews.in): നാദാപുരം, തൂണേരി ഭാഗങ്ങളില്‍ കഴിഞ്ഞാഴ്ച ഉണ്ടായ സംഭവവികാസങ്ങളുടെ നീറുന്ന വേദനകള്‍ പങ്കുവെച്ച് പ്രവാസി സമൂഹം ഒരുമിച്ചു. ജീവിതത്തിലെ സമ്പാദ്യം മുഴുക്കെ നഷ്ടപ്പെട്ടുപോയതിന്റെ നൊമ്പരത്തിലായിരുന്നു എല്ലാവരും. നാട്ടില്‍ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കഴിയുന്നതിന്റെ ചിത്രങ്ങളാണ് എല്ലാവരും വിവരിച്ചത്. അക്രമം കണ്ട് ഭയന്നുവിറച്ച സ്ത്രീകളും കുട്ടികളും ഇപ്പോഴും ഭയപ്പാടിലാണ്.
ഗുജറാത്തിലേതിനെക്കാള്‍ ഭീകരമായിരുന്നു തൂണേരിയിലും പരിസരങ്ങളിലും അക്രമികള്‍ നടത്തിയത്. രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരുടെ വീടുകള്‍ പോലും മുഖംമൂടി ധരിച്ച അക്രമികള്‍ തകര്‍ത്തു. പ്രത്യേകതരം രാസലായനി ഒഴിച്ചാണ് തീവെപ്പ് നടത്തിയത് നാട്ടിലെ വീടുകളില്‍നടന്ന അക്രമങ്ങളെ കുറിച്ച് ഒരുമിച്ചു കൂടിയവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. വീട്ടിലെ സാധനങ്ങളെല്ലാം കിണറ്റിലാണിപ്പോള്‍. കക്കൂസിന്റെ ക്ലോസറ്റ് വരെ തകര്‍ത്തിരിക്കുന്നു. ഇനി വീട് തന്നെ പുതുതായി ഉണ്ടാക്കണം. കിണറും പുതിയത് വേണ്ടിവരുമെന്ന് വേദനയോടെ അവര്‍ പങ്കുവെച്ചു.
മേഖലയില്‍ 73ഓളം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്. ഇതില്‍ 23 വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. അക്രമിക്കപ്പെട്ട 38 വീടുകള്‍ യു.എ.ഇ. യിലുള്ള പ്രവാസികളുടേതാണ്. വീടുകളുടെ നഷ്ടം മാത്രം 75 കോടിയിലധികം വരുമെന്ന് കെ.എം.സി.സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം മുറിച്ചാണ്ടി, പി.കെ. അന്‍വര്‍ നഹ എന്നിവര്‍ അഭിപ്രായപ്പെട്ടു.
അക്രമംഭയന്ന് നൂറ്റമ്പതിലേറെ വീട്ടുകാര്‍ സ്ഥലം വിട്ടിരിക്കുകയാണ്. എല്ലാറ്റിനും സംരക്ഷകരാകേണ്ട പോലീസ് പോലും സഹായത്തിനെത്തിയില്ല. അക്രമംനടത്തിയവരെ ഉടന്‍പിടികൂടണമെന്നും വീടും സമ്പത്തും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Keywords: Kmcc-nadapuram-pravasi-dubai
Post a Comment
0 Comments