Type Here to Get Search Results !

Bottom Ad

14 കാരന്‍ കാറോടിച്ചതിനു ഗള്‍ഫിലുള്ള പിതാവിനെതിരെ കേസ്


കാസര്‍കോട്: (www.evisionnews.in 14 കാരന്‍ കാറോടിച്ചതിനു ഗള്‍ഫിലുള്ള പിതാവിനെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ.എം. മന്‍സിലിലെ അബ്ദുല്‍ സത്താറിനെതിരെ (44)യാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 5.45 മണിയോടെ ചൗക്കി കെ.കെ.പുറത്തു വാഹനപരിശോധനയ്ക്കിടയിലാണ് 14കാരന്‍ ഓടിച്ച കെ.എല്‍.14 എന്‍. 8222 നമ്പര്‍ സ്വിഫ്റ്റ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.



Keywords: Gulf, Kasaragod, Chowki, K.M Manzil

Post a Comment

0 Comments

Top Post Ad

Below Post Ad