ദുബൈ: (www.evisionnews.in)യു.എ.ഇയിലെ പ്രമുഖ മൊബൈല്‍ ആക്സറീസ് സംരഭകരും, ഖത്തര്‍, സൗദി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സഹോദര സ്ഥാപനങ്ങളുമുള്ള ഗ്രാന്‍ഡ് സോണ്‍ ദുബൈയിലെ തൊഴിലാളികളുടെ മാനവശേഷി പരിപോശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എന്റര്‍ടൈന്‍മെന്റ് ഡേ ഫെബ്രവരി 13ന് നടത്തുന്നു.
യു.എ.ഇയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി സംഘര്‍ഷത്തില്‍ നിന്നും തൊഴിലാളികള്‍ക്ക് ഉല്ലാസം നല്‍കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവധ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ച തൊഴിലാളികളെ ആദരിക്കുന്നതോടൊപ്പം, വിവിധ കലാപരിപാടികളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മറ്റു കമ്പനികള്‍ക്ക് അനുകരിക്കാവുന്ന രീതിയില്‍ തൊഴിലാളികളെയും അവരുടെ യു.എ.ഇയിലുള്ള കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പരിപാടി എന്ന് ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സത്താര്‍ നാരംപാടി പത്രക്കുറിപ്പില്‍ അറിയിച്ചു.
keywords : grand-zone-dubai-entertainment-day-february
Post a Comment
0 Comments