കുണിയ (www.evisionnews.in): കുണിയ ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 4ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്ലീന്‍ കുണിയ ഞായറാഴ്ച നടക്കും. ബേക്കല്‍ എസ്‌ഐ പി നാരായണന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 14വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 9ന് ദേശീയ പാതയോരത്ത് നിര്‍മിച്ച ഇബ്രാഹിം കുഞ്ഞി സ്മാരക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ അരവിന്ദാക്ഷന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഭാ സംഗമം, അവാര്‍ഡ് ദാന സംഗമം എന്നിവ നടക്കും. വിവിധ മേഖലയിലെ പൗരപ്രമുഖര്‍ പങ്കെടുക്കും.
Keywords: Kasaragod-kuniya-greenstar-arts-sports-club-inauguration-
Post a Comment
0 Comments