Type Here to Get Search Results !

Bottom Ad

ഡല്‍ഹി തെരഞ്ഞെടുപ്പ്: ഗ്രീന്‍ ഹൗസ് വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിയ ഫലഅവലോകന ചര്‍ച്ച നവ്യാനുഭവമായി

ദുബൈ (www.evisionnews.in): ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് സൈബര്‍ കൂട്ടായ്മയായ ഗ്രീന്‍ ഹൗസ് വാട്‌സപ്പ് ഗ്രൂപ്പ് നടത്തിയ തെരഞ്ഞെടുപ്പ് ഫലഅവലോകന ചര്‍ച്ച നവ്യാനുഭവമായി. ഇന്ത്യന്‍ ജനത നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും വര്‍ഗീയ രാഷ്ട്രീയ സംസ്‌കാരത്തെ വെറുത്തു തുടങ്ങിയതിന്റെയും മതനിരപേക്ഷ വിശ്വാസികള്‍ വര്‍ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത് നിന്നതിന്റെയും അനന്തരഫലമാണ് അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
മതേതര കക്ഷികള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യമൊട്ടാകെ ഒന്നിച്ചു നില്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തല ചായ്ക്കാനിടമില്ലാത്ത പാവപ്പെട്ടവന് വീട് നിര്‍മിച്ചു നല്‍കിയും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത കുടുംബത്തിനു ആഹാരം നല്‍കിയും രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയും പാവങ്ങളുടെ ഇടയില്‍ ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ മാതൃകയാക്കാന്‍ ശ്രമിച്ചതാണ് അരവിന്ദ് കെജ്രിവാളിനെ വിജയത്തിലേക്ക് നയിച്ചത്. 

ദുബൈ കെഎംസിസി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട, ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയമ്പാറ, അജ്മാന്‍ കെഎംസിസി ജില്ലാ ട്രഷറര്‍ അഷ്‌റഫ് നീര്‍ച്ചാല്‍, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌റ് എകെ ആരിഫ്, ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം സെക്രട്ടറി സലാം കന്യപ്പാടി, ജിദ്ദ കെഎംസിസി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അസീസ് ഉളുവാര്‍, എംഎസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി, എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌റ് ആസിഫ് പിവൈ, അസീസ് ബള്ളൂര്‍, ഷംസ് പടലട്ക, ഇബ്രാഹിം പെര്‍വോടി, മൊയ്തീന്‍ ബായാര്‍, യൂസുഫ് പച്ചിലമ്പാറ, മുനി ഉറുമി, റിയാസ് അയ്യൂര്‍ എന്നിവരും വിവിധ രാജ്യങ്ങളിലുള്ള മുസ്ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകരും പങ്കെടുത്ത ചര്‍ച്ച, ഗ്രൂപ്പ് അഡ്മിന്‍മാരായ സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക്കെ, ഹസന്‍ കുദുവ എന്നിവര്‍ നിയന്ത്രിച്ചു.


Keywords: Gulf-greenhouse-whatsapp-kmcc-discuss
Tags

Post a Comment

0 Comments

Top Post Ad

Below Post Ad