കാഞ്ഞങ്ങാട് (www.evisionnews.in): കളിയും തമാശയും മാറ്റിവെച്ച് നാട് ഒരുമിച്ചതോടെ അഞ്ച് നിര്‍ധന യുവതികള്‍ സുമംഗലികളായി. പൊന്നും പണവും വിവാഹജീവിതത്തിന് തടസ്സമായപ്പോഴാണ് പുരനിറഞ്ഞ പെണ്‍മക്കളുടെ മാതാപിതാക്കളുടെ വേദന മനസ്സിലാക്കാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ തയാറായത്. അവര്‍ക്കൊപ്പം നാടിന്റെ സ്‌നേഹവും താങ്ങും കൂടിയുണ്ടായപ്പോള്‍ ആഘോഷപൂര്‍വം കല്യാണം കഴിച്ചയച്ചാല്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാകില്ലെന്നുകൂടി അവര്‍ തിരിച്ചറിഞ്ഞു.
ഓരോ യുവതിക്കും ഏഴുപവന്‍ വീതം സ്വര്‍ണവും വസ്ത്രങ്ങളും വിവാഹ പൂര്‍വ്വ ജീവിതം സന്തോഷകരമാക്കാന്‍ ഓട്ടോറിക്ഷയും നല്‍കിയാണ് 'നികാഹ് 15' സ്വപ്‌ന ജീവിതത്തിന് മാറ്റുകൂട്ടിയത്. വടകരമുക്ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാ(വാസ്‌ക്) ണ് നിര്‍ധനരായ അഞ്ചു യുവതികള്‍ക്ക് വിവാഹജീവിതം ഒരുക്കിക്കൊടുത്തത്. നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി നടന്ന 'നിക്കാഹ്' സമൂഹ വിവാഹച്ചടങ്ങിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട് മുഖ്യാതിഥിയായിരുന്നു. ശിഹാബുദ്ധീന്‍ ബാഖവി കാങ്കോല്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പി.മുഹമ്മദ് കുഞ്ഞി, എ.ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, എം.ബി.എം.അഷ്‌റഫ്, എം.പി ജാഫര്‍, അബൂബക്കര്‍ കുറ്റിക്കോല്‍, കെ.ബി.എം.ഷരീഫ് കാപ്പില്‍, കെ.കെ.സുബൈര്‍, കെ.കെ.ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വാസ്‌കിന്റെ അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. വാസ്‌ക് പ്രസിഡന്റ കെ.കെ. ബദറുദ്ദീന്‍ സ്വാഗതവും ഫഹദ് മാങ്കൂല്‍ നന്ദിയും പറഞ്ഞു.
Keywprds: kasaragod-nikah-five-women-merriage-life-vask-group-marriageceremony
Post a Comment
0 Comments