ബദിയടുക്ക (www.evisionnews.in): സംസ്ഥാനത്തെ 12 കോളനികളിലായി നടപ്പിലാക്കുന്ന ഗാന്ധിഗ്രാം പദ്ധതിയില്‍ ജില്ലയില്‍ നിന്ന് ഗോളിയടുക്കം പട്ടിക ജാതി കോളനിയെ ഉള്‍പ്പെടുത്തി. പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ നടപ്പാക്കും. റോഡുകള്‍, ഓഡിറ്റോറിയം, കള്‍വര്‍ട്ട് നിര്‍മാണം, ഡ്രൈനേജ്, കുടിവെള്ള പദ്ധതി, ഭൂതസ്ഥാനം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ബദിയടുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎന്‍ കൃഷ്ണഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈമാസം 15നകം പ്രവര്‍ത്തനോദ്ഘാടനം നടത്താനും നാല് മാസത്തിനകം പൂര്‍ത്തിയാക്കാനും തീരുമാനമായി. ഇതിനുപുറമെ പട്ടിക ജാതി വികസന ഓഫീസ് മുഖേനെ ഭവന നിര്‍മാണം, വീട് പുനരുദ്ധാരണം, ടോയ്‌ലെറ്റ് നിര്‍മാണം എന്നിവയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും.
പട്ടിക ജാതി വികസന ഓഫീസര്‍ പിബി ബഷീര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, എന്‍പി സവിത, മെമ്പര്‍ ഗംഗാധര ഗോളിയടുക്ക, രാമ പട്ടാളി, സിഡ്‌കോ എഞ്ചിനിയര്‍ അന്‍വര്‍, സിഡിഎസ് ജയശ്രീ, പ്രമോട്ടര്‍ ശങ്കര, പിജി ചന്ദ്രഹാസറായ് പ്രസംഗിച്ചു.
Keywords: Kasaragod-badiyadukka-gandhi-gram-policy-panchayath-na-nellikkunnu
Post a Comment
0 Comments