മംഗലാപുരം: (www.evisionnews.in) പട്ടാപ്പകല്‍ യാത്രക്കാരന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ട സഹോദരങ്ങളെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക പോളി ടെക്‌നിക്കിന് സമീപം വ്യാസ നഗറിലെ സൂരജ് (31), അനിയന്‍ ധന്‍രാജ് (21) എന്നിവരാണ് അറസ്റ്റിലായത്. കദ്രി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കദ്രി സ്വദേശിയായ രവിചന്ദ്ര ഭട്ട് കഴിഞ്ഞദിവസം ഉച്ചയോടെ തന്റെ വീടിന്റെ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ബൈക്കിലെത്തിയ ഇരുവരും ഭട്ടിന്റെ നാലരപ്പവന്‍ മാല പൊട്ടിച്ചെടുക്കുകയും ഉടനെ രക്ഷപ്പെടുകയും ചെയ്തു. കദ്രി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളെ പിടികൂടിയത്.
Keywords: Manglore, passenger, gold ornament, arrest, Karnataka polytecnic, Bike, brothers
Post a Comment
0 Comments