മംഗലാപുരം: (www.evisionnews.in) മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ ഉദുമ സ്വദേശി മംഗലാപുരം എയര്‍പോട്ടില്‍ പിടിയിലായി. കാസര്‍കോട് ഉദുമ സ്വദേശി കനിംകുണ്ടില്‍ മുഹമ്മദ് സമീറാണ് മംഗലാപുരം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.
ദുബായില്‍ നിന്നെത്തിയ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 583 ഗ്രാം വരുന്ന അഞ്ചു സ്വര്‍ണ ബിസ്‌കറ്റുകള്‍. 16.33 ലക്ഷം രൂപ വിലവരും.
സംശയം തോന്നി ഡിആര്‍ഐ പിടികൂടിയപ്പോള്‍ പരിശോധന നടത്താന്‍ ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മുഹമ്മദ് സമീറിനെ കോടതിയില്‍ ഹാജരാക്കി അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്.
Keywords: Gold biscuits, Manglore airport, Kasaragod uduma native
Post a Comment
0 Comments