പത്തനാപുരം (www.evisionnews.in): പൊന്നുകൊണ്ട് പുളിശേരി വച്ചു തന്നാലും ഈ സര്‍ക്കാരില്‍ ഇനി മന്ത്രിയാവാനില്ലെന്നു കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. നാലിനു തിരുവനന്തപുരത്തു ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ യുഡിഎഫുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കേരള കോണ്‍ഗ്രസ് (ബി) വൈസ് ചെയര്‍മാനായ ഗണേഷ്‌കുമാര്‍ പറഞ്ഞു.
മദ്യത്തിനെതിരെ പ്രക്ഷോഭം നടത്തി വിജയിച്ച സുധീരന്റെ അഭിപ്രായം ശരിയല്ല. സമുദായ നേതാക്കള്‍ അവരുടെ പദവിക്കനുസരിച്ചു പ്രതികരിക്കട്ടെ. വ്യക്തിബന്ധങ്ങള്‍ക്കാണു വില കല്‍പിക്കുന്നത്. പി.സി. ജോര്‍ജുമായുള്ള ബന്ധം ഉദാഹരണം. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. എന്നെ വ്യക്തിപരമായി തേജോവധം ചെയ്ത സാഹചര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും ഗണേഷ് എംഎല്‍എ പറഞ്ഞു.
Keywords: Kerala-ganeshkumar-press-release
Post a Comment
0 Comments