അലിഗഡ്: (www.evisionnews.in) മഹാത്മാ ഗാന്ധിക്ക് രാഷ്ട്രപിതാവെന്ന ബഹുമതി നല്‍കിയത് അനുചിതമെന്ന് വിഎച്ച്പി നേതാവ്. രാജ്യത്ത് ഘര്‍വാപസി തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവായ സാധ്വി പ്രാചി ആര്യ പറഞ്ഞു. അലിഗഡില്‍ വിഎച്ച്പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സാധ്വി പ്രാചി ആര്യയുടെ വിവാദ പരാമര്‍ശങ്ങള്‍.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി യഥാര്‍ത്ഥ ത്യാഗങ്ങള്‍ സഹിച്ചത് മറ്റുചിലരാണെന്നും അതുകൊണ്ട് തന്നെ രാഷ്ട്രപിതാവെന്ന ബഹുമതിക്ക് ഗാന്ധിജി അര്‍ഹനല്ലെന്നുമായിരുന്നു സാധ്വി പ്രാചി ആര്യയുടെ പ്രസ്താവന. സ്വാതന്ത്ര്യ ലബ്ധിയുടെ കീര്‍ത്തി മുഴുവന്‍ ഗാന്ധിജിക്കാണ് ലഭിച്ചത്. ഗാന്ധിയെക്കാള്‍ രാഷ്ട്രപിതാവെന്ന ബഹുമതിക്ക് അര്‍ഹത സവാക്കര്‍ക്കും ഭഗത് സിംഗിനുമായിരുന്നുവെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം മറ്റ് മതങ്ങളിലേക്ക് മാറ്റപ്പെട്ട പതിനഞ്ച് കോടിയോളം ജനങ്ങളെ തിരികെ ഹിന്ദു മതത്തിലെത്തിക്കുന്നത് വരെ ഘര്‍വാപസി ചടങ്ങുകള്‍ തുടരും. ഹിന്ദുക്കള്‍ക്കിടയില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വിഎച്ച്പി പ്രോത്സാഹനം തുടരുമെന്നും സാധ്വി പ്രാചി ആര്യ പറഞ്ഞു.
Keywords: Aligarh, Mahathma Gandhi, father of nation, VHP leader, Swadhi Prachi
Post a Comment
0 Comments