Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ '15: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍


തൃക്കരിപ്പൂര്‍ (www.evisionnews.in): കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ അക്മി തൃക്കരിപ്പൂരും അല്‍ഹുദ ബീരിച്ചേരിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കളായി. വ്യാഴാഴ്ച രാത്രി നടന്ന ഫൈനല്‍ മത്സരത്തില്‍ സുഭാഷ് എടാട്ടുമ്മലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 

മൊഗ്രാലിനായി കളിക്കളത്തിലിറങ്ങിയ സാംബിയന്‍ താരം ബാസിലയാണ് വിജയത്തിന്റെ രണ്ടു ഗോളുകള്‍ നേടിയത്. ഫൈനലിലെ മികച്ച കളിക്കാരനും ബാസിലയാണ്. നൗഫല്‍ (എസിഎംഇ) ആണ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍. വിജയികള്‍ക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കണ്ണൂര്‍ റാന്തല്‍ റെസ്റ്റോറന്റ് എംഡി ടിപി ശിഹാബുദ്ദീന്‍ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. ജേതാക്കളെ മൊഗ്രാല്‍ സ്‌പോര്ട്‌സ് ക്ലബ് കമ്മിറ്റിയും മൊഗ്രാല്‍ ദേശീയ വേദിയും അഭിനന്ദിച്ചു.


Keywords; Kasaragod-trikkarippur-football-final-chambian-mogral-sports club
Tags

Post a Comment

0 Comments

Top Post Ad

Below Post Ad