പൊയിനാച്ചി (www.evisionnews.in): ലീഡേര്‍സ് ഫോറം പൊയിനാച്ചിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഉത്തര മേഖല ഫഌഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. വൈകുന്നേരം 5ന് പൊയിനാച്ചി എ. ചാത്തുക്കുട്ടി നായര്‍ സ്മാരക ഗ്രൗണ്ടില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് അഡ്വ. സി. കെ. ശ്രീധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് ഡിവൈഎസ്പി ടി.പി.രഞ്ജിത്ത് നിര്‍വ്വഹിക്കും.
Keywords: Kasaragod-poinachi-saturday-football-tounament
Post a Comment
0 Comments