കാഞ്ഞങ്ങാട്: (www.evisionnews.in) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. രാവണേശ്വരം രാമഗിരിയിലെ കൃപേഷിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം രാമഗിരി റോഡിലൂടെ നടന്ന് പോവുകയായിരുന്ന കൃപേഷിനെ സനീര്‍, ഷിഹാബ്, ഷബീബ് തുടങ്ങി പതിന്നോളം പേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കൃപേഷിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേ സമയം ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത കൃപേഷിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വത്തിനെതിരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ ജനരോഷമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു നടിയോടൊപ്പം ചേര്‍ത്ത് നിര്‍ത്തി പാണക്കാട് തങ്ങളെ ഫോട്ടോ പ്രചരിപ്പിച്ച മടക്കര സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരുന്നു.
Keywords: Facebook, Panakkad, Thangal, attack, Photo, Madakkara native, plus one student,
Post a Comment
0 Comments