ഫെബ്രുവരി 8നാണ് കാവ്യയെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഇന്നലെ കാവ്യ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. മലപ്പച്ചേരിയിലെ രാജേന്ദ്രനോടൊപ്പമാണ് താന്‍ വീടുവിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും കാവ്യ പോലീസിലും തുടര്‍ന്ന് കോടതിയിലും മൊഴി നല്‍കി.
ഇതേ തുടര്‍ന്ന് കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. നീലേശ്വരത്തെ ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ പഠിക്കുന്ന കാവ്യ ചെങ്കല്‍ക്വാറിയില്‍ ജോലി ചെയ്യുന്ന മാതാവിന്റെ പണി സ്ഥലത്ത് ഇടയ്ക്കിടെ പോകാറുണ്ട്. അവിടെവെച്ചാണ് കല്ലുവെട്ട് തൊഴിലാളിയായ രാജേന്ദ്രനെ കാവ്യ പരിചയപ്പെട്ടത്. തുടര്‍ന്ന് രാജേന്ദ്രന്‍ കാവ്യയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ഇടയ്ക്കിടെ ഈ നമ്പറില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. ഫെബ്രുവരി 8ന് രാത്രി 10 മണിക്ക് കാവ്യയെ രാജേന്ദ്രന്‍ ഫോണില്‍ വിളിക്കുകയും ഒരുമിച്ച് നാടുവിടാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൈത്തടത്ത് കാത്തുനിന്ന രാജേന്ദ്രനോടൊപ്പം കാവ്യ എരിക്കുളത്തേക്ക് പോവുകയും അല്‍പനേരം അവിടെ വനത്തില്‍ തങ്ങുകയും ചെയ്തു. പിന്നീട് രാജേന്ദ്രന്റെ വീടിന് സമീപത്ത് റബ്ബര്‍ തോട്ടത്തില്‍ വിശ്രമിച്ച ഇവരെ രാജേന്ദ്രന്റെ പിതാവ് കൂട്ടികൊണ്ടുപോവുകയായിരുന്നു. അന്ന് രാത്രിയും ഫെബ്രുവരി 9നും രാജേന്ദ്രന്റെ വീട്ടില്‍ തങ്ങിയ കാവ്യയെ ഇന്നലെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയാണുണ്ടായത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് കാവ്യ പോലീസില്‍ മൊഴി നല്‍കി.
keywords: four son, father, fashion designing, student, court,
Post a Comment
0 Comments