കൊച്ചി (www.evisionnews.in): താരദമ്പതികളായ ദിലീപിനും മഞ്ജുവിനും പിന്നാലെ സരിതയും മുകേഷും കുടുംബക്കോടതിയില്‍ ഹാജരായി. വിവാഹമോചന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബക്കോടതിയില്‍ സരിത ഹര്‍ജി നല്‍കിയിരുന്നു. അതിന്റെ ഭാഗമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കാണ് ഇരുവരും കോടതിയിലെത്തിയത്.
2008ല്‍ ചെന്നൈ കുടുംബക്കോടതിയില്‍ നിന്നാണ് വിവാഹമോചനം അനുവദിച്ചത്. വിവാഹമോചനത്തെക്കുറിച്ച് ഒരു കോടതിയും തനിക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണു വിധി പറഞ്ഞതെന്നും അതിനാല്‍ മുകേഷിന്റെ രണ്ടാംവിവാഹം നിയമപരമായി സാധുവല്ലെന്നുമാണു സരിതയുടെ പരാതി. അതിനാല്‍ വിവാഹമോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2014ല്‍ സരിത പരാതി നല്‍കി. സ്വത്ത് തര്‍ക്കമുള്‍പ്പെടെ ഏറെ പ്രശ്‌നങ്ങളുണ്ടെന്നും കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സരിത പറഞ്ഞു. മുകേഷ് പ്രതികരിച്ചില്ല.
Keywords: Kerala-court-kochi-mukesh-family
Post a Comment
0 Comments