Type Here to Get Search Results !

Bottom Ad

കലോത്സവത്തിന് വ്യാജരേഖ: സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌


കാസര്‍കോട്: (www.evisionnews.in)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, കലോത്സവ ടീം മാേനജര്‍ അഭിരാം, വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസെടുത്തത്. ജില്ലാ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ രണ്ടാം സ്ഥാനമുണ്ടെന്നും ജില്ലാതലത്തില്‍ അകാരണമായി അപ്പീല്‍ തള്ളിയെന്നും വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ കബളിപ്പിച്ച് അനകൂലവിധി നേടി സംസ്ഥാനസര്‍ക്കാറിനെ ചതിച്ചെന്ന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്റെ പരാതിയിലാണ് നടപടി. ജില്ലാ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ മത്സരിക്കാതെയാണ് സ്‌കൂള്‍ സംസ്ഥാനകലോത്സവത്തില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ചമച്ചതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഉദുമ കേന്ദ്രീകരിച്ച് നടന്ന സംഭവമായതിനാല്‍ കേസ് ബേക്കലിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ ലോകായുക്ത നേരത്തേ കേസെടുത്തിരുന്നു. ലോകായുക്തയെ അവഹേളിക്കുന്നതരത്തില്‍ വ്യാജരേഖ സമര്‍പ്പിച്ചതിനാണു കേസെടുത്തത്. ഫിബ്രവരി 18-ന് ലോകായുക്ത മുമ്പാകെ ഹാജരാകാന്‍ സ്‌കൂള്‍ അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്. സംഘനൃത്തത്തിന്റെ ഗ്രൂപ്പ് ലീഡറും പതിനാറുവയസ്സുകാരിയുമായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പേരില്‍ രക്ഷിതാവാണ് ലോകായുക്തയ്ക്കുമുന്നില്‍ വ്യാജരേഖ സഹിതം അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചത്.


Keywords: Kalolsavam, fake address, school principal, criminal case, student, parent

Post a Comment

0 Comments

Top Post Ad

Below Post Ad