കൊച്ചി: (www.evisionnews.in) എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ തീപിടുത്തം. നിരവധി രേഖകളില്‍ പലതും കത്തിനശിച്ചു. ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന തുടരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന തുടങ്ങി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാനായികുളം സിമി ക്യാമ്പ് കേസിലെ രേഖകള്‍ സൂക്ഷിച്ചിട്ടുളള ഓഫീസിലാണ് തീപിടുത്തം.രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഓഫീസ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിനശിച്ചു.
Keywords: Eranakulam, Kochi, N.I.A court, forencic, Short circuit
Post a Comment
0 Comments