കൊച്ചി: (www.evisionnews.in) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ഒമ്പതുവയസ്സുകാരന് എബോളബാധയെന്ന് സംശയം.
വിമാനത്താവളത്തിലുള്ള മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്കില്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറലാസ്പത്രിയിലേക്ക് കൂടുതല്‍ വൈദ്യപരിശോധനയ്ക്ക്് കൊണ്ടുപോയി.
നൈജീരിയയില്‍ നിന്ന് കുടുംബത്തോടൊപ്പം ഇന്നലെ രാത്രിയിലെത്തിയ ഔള്‍ സെയ്‌നാഥിനാണ് രോഗലക്ഷണം കണ്ടത്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ആഫ്രിക്കയില്‍ നിന്നെത്തിയവരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘമുണ്ട്.
Keywords: Nedumbassery, Africa, Ebola, Kochi, international airport, help desk, medical squad, evisionnews.in,
Post a Comment
0 Comments